പാവറട്ടി: ക്രിസ്ത്യൻ മിഷിനറിമാർക്ക് നേരെയുള്ള ബജരംഗ്ദൾ ആക്രമണങ്ങൾക്ക് പിറകിലുള്ള ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഏനാമാക്കൽ ഇടവക സമുദായ ജാഗ്രതാ സദസ്. അതിരൂപതാ വികാരി ജനറാൾ മോൺ. ജയ്‌സൺ കുനംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജയ്‌സൺ തെക്കുംപുറം അദ്ധ്യക്ഷനായി. ജോഷി വടക്കൻ ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. ഡോ. ജോബി തോമസ്, കെ.ആർ. പോൾസൺ, ജനറൽ കൺവീനർ ബിജോയ് പെരുമാട്ടിൽ, ജോസഫ് മുട്ടത്ത്, മദർ സുപ്പീരിയർ വത്സ ആന്റോ തുടങ്ങിയവർ സംസാരിച്ചു.