ഇരിങ്ങാലക്കുട : സാമൂഹിക സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എൽ വിഭാഗക്കാരായ രോഗികൾക്ക് 1100 രൂപ ചികിത്സാ സഹായവും വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 1 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 5 വർഷം വരെ പ്രതിമാസം 1000 രൂപ സഹായവും ഹീമോഫിലിയയും അനുബന്ധരോഗങ്ങളും ബാധിച്ചവർക്ക് പ്രതിമാസം 1000 രൂപ നിരക്കിലും അരിവാൾ രോഗം ബാധിച്ച ബി.പി.എൽ വിഭാഗത്തിന് പ്രതിമാസം 2000 രൂപ നിരക്കിലും ധനസഹായം നൽകും. സ്‌നേഹ സ്പർശം പദ്ധതിയിൽ ചൂഷണത്തിന് വിധേയരായി അവിവാഹിതരായിരിക്കെ അമ്മമാരാകുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടി പ്രതിമാസം 2000 രൂപയും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ: 18001201001.