കല്ലൂർ: എസ്.എൻ.ഡി.പി യോഗം മാവിൻചുവട് ശാഖയുടെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പുതുക്കാട് യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് നാരായണൻ തൊട്ടിപ്പറമ്പിൽ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന അംഗം പ്രഭാകരൻ കുറ്റിവേലിൽ ഭദ്രദീപം തെളിച്ചു. അഡ്വ. എം.ആർ. മനോജ് കുമാർ, ഭാഗ്യവതി ചന്ദ്രൻ, സുകുമാരൻ പുന്നക്കത്തറയിൽ, തിലകൻ അയ്യഞ്ചിറ, ശരത്ത് വിഷ്ണു, നിഖിൽ വൈക്കത്താടൻ, വിജയകുമാരി എന്നിവർ പ്രസംഗിച്ചു. ഭാരവഹികൾ: നാരായണൻ തൊട്ടിപറമ്പിൽ (പ്രസിഡന്റ്), തിലകൻ അയഞ്ചിറ (സെക്രട്ടറി), എം.സി. സുനിൽ കുമാർ (വൈസ് പ്രസിഡന്റ്), പി.കെ. സജീവൻ (യൂണിയൻ പ്രതിനിധി).