prathana-yanjam

കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം പുല്ലൂറ്റ് സൗത്ത് ശാഖയിൽ ചതയദിന പ്രാർത്ഥനാ യജ്ഞം നടന്നു. മംഗലത്ത് ബാലൻ ശാന്തി കാർമ്മികത്വം വഹിച്ചു. ലോകശാന്തിക്കായുള്ള ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന ഈ അവസരത്തിൽ ഗുരുപൂജയ്ക്കും സ്മരണയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ബാലൻ ശാന്തി അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ശാഖാ പ്രസിഡന്റ് പി.ബി.മുരളീധരൻ, സെക്രട്ടറി ബാബു മങ്കാട്ടിൽ, വനിതാസംഘം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.