ചാവക്കാട്: ഹരിത കേരളം മിഷന്റെ ഭാഗമായുള്ള ചങ്ങാതിക്ക് ഒരു തൈ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മണത്തല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാനും സ്‌കൂൾ പി.ടി.എ പ്രസിഡന്റുമായ കെ.കെ. മുബാറക് അദ്ധ്യക്ഷനായി. ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ടി.വി. വൈഷ്ണവ് പദ്ധതി വിശദീകരിച്ചു.19-ാം വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, ഒന്നാം വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന രണദിവേ സ്വാഗതവും സ്‌കൂൾ പ്രിൻസിപ്പൽ വി. ശ്രീലേഖ നന്ദിയും പറഞ്ഞു.