pothuyogam

കൊടുങ്ങല്ലൂർ: ശ്രീനാരായണ ധർമ്മങ്ങൾ അനുഷ്ഠിക്കുന്ന കുടുംബങ്ങൾക്ക് സമാധാനവും ഐശ്വര്യവും കൈവരുമെന്നും അതുമൂലം ലഹരിയിൽ നിന്നും മറ്റും യുവതലമുറ വഴിമാറിപ്പോകുമെന്നും അതിനായി എല്ലാ കുടുംബങ്ങളും പരിശ്രമിക്കണമെന്നും യൂണിയൻ കൺവീനറും യോഗം കൗൺസിലറുമായ പി.കെ.പ്രസന്നൻ ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി നാരായണമംഗലം ശാഖാ തിരഞ്ഞെടുപ്പ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് നിർമ്മല ദാസൻ അദ്ധ്യക്ഷയായി. യോഗം കൗൺസിലറും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗവുമായ ബേബി റാം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവും ശാഖാ വരണാധികാരിയുമായ ഡിൽഷൻ കൊട്ടേക്കാട്ട് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിർവഹിച്ചു. ശാഖാ സെക്രട്ടറി സന്ധ്യ പ്രേമാനന്ദൻ, സാനു ബാബു, ഉഷ വിജയൻ, സിമി തുടങ്ങിയവർ പ്രസംഗിച്ചു. സുജ ഷിബുകുമാർ (പ്രസിഡന്റ്), നിർമ്മല ജയദാസ്(വൈസ് പ്രസിഡന്റ്), പി.ആർ.സിമി (സെക്രട്ടറി), സാനു ബാബു (യൂണിയൻ കമ്മിറ്റി അഗം) എന്നിവർ ഭാരവാഹികളായും മുരളി ചെറുവട്ടായിൽ, ഉണ്ണിക്കൃഷ്ണൻ പാലത്തിങ്കൽ, ജീന പ്രദീപ്, സുധക്ഷിണ, വത്സല ഗോപു എന്നിവർ കമ്മിറ്റി അംഗങ്ങളായും നാരായണൻ മഠത്തിപ്പറമ്പിൽ, മിനി പ്രദീപ്, ആനന്ദൻ കൊല്ലംപറമ്പിൽ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.