c

പാലയ്ക്കൽ: ഒഡീഷയിൽ ആക്രമിക്കപ്പെട്ട ബാലസോർ രൂപത ജോഡ ഇടവകയിലെ വൈദികൻ വൈദേക്കാരൻ ജോജോയുടെ പാലയ്ക്കലിലെ വീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു. ബജ്റംഗ്‌ദൾ പ്രവർത്തകർ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. സഭാവസ്ത്രം ധരിച്ച് വൈദികർക്കും കന്യാസ്ത്രീകൾക്കും യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് വി.ഡി.സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ: ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, ജോൺ ഡാനിയൽ, കെ.കെ.കൊച്ചു മുഹമ്മദ്, സുനിൽ ലാലൂർ, സുനിൽ അന്തിക്കാട്, ടി.കെ.പൊറിഞ്ചു, സിജോ ജോർജ്, പ്രിയൻ പെരിഞ്ചേരി, വി.ഐ.ജോൺസൺ, കെ.പി.അനൂപ് എന്നിവരും സംബന്ധിച്ചു.