എരുമപ്പെട്ടി : ജില്ലാ പഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷനിൽ 2020 മുതൽ 2025 വരെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസന രേഖ പുറത്തിറക്കി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാൽ, വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷിന് നൽകി പ്രകാശനം ചെയ്തു. കടങ്ങോട്, വേലൂർ, എരുമപ്പെട്ടി എന്നീ പഞ്ചായത്തുകളിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ നടപ്പാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സുമന സുഗതൻ, ഷീജ സുരേഷ്, എം.കെ.ജോസ്, എൻ.പി.അജയൻ, മേഖി അലോഷ്യസ്, പി.എം. സജി, കെ.ബി.ബബിത, നഗുലാ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.