മാള: കാർമൽ കോളേജിൽ (ഓട്ടോണമസ്) മാത്തമാറ്റിക്‌സ് വിഭാഗവും ക്വിസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച അസോസിയേഷൻ ഉദ്ഘാടനവും ഓൾ കേരള ഇന്റർകോളീജിയറ്റ്/ഇന്റർസ്‌കൂൾ ക്വിസ് മത്സരവും കൊച്ചി കുസാറ്റ് എമറിറ്റസ് പ്രൊഫ.അമ്പാട്ട് വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ റിനി റാഫേൽ അദ്ധ്യക്ഷയായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മാള ഹോളി ഗ്രേസ് അക്കാഡമിയിലെ ഡെന്ന റോസ്, പോൾ ഇസഹാക്ക് ജോസ്, കോളേജ് വിഭാഗത്തിൽ കോതമംഗലം എം.എ കോളജിലെ ഫാബ്രിസിയോ ജോസ് എന്നിവർ ഒന്നാം സമ്മാനം നേടി.