തൃശൂർ: കേന്ദ്ര സർവകലാശാലകളിലെ സംവരണ സീറ്റുകളിൽ വിദ്യാർത്ഥി പ്രവേശനവും അദ്ധ്യാപക നിയമനവും പൂർണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പി.കെ.എസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എം.കെ.സുദർശൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശിവരാമൻ, പി.കെ.ഷാജൻ, സി.കെ.ഗിരിജ, കെ.എ.വിശ്വംഭരൻ, പി.എ.പുരഷോത്തമൻ, എൻ.കെ.പ്രമോദ് കുമാർ, പി.കെ.കൃഷ്ണൻകുട്ടി, സി.ഗോപദാസ്, അഡ്വ. പി.കെ.ബിന്ദു, അഡ്വ. കെ.വി.ബാബു, കെ.വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി.രാജേഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പി.എ.ലജുക്കുട്ടൻ നന്ദിയും പറഞ്ഞു.