തളിക്കുളം: ചില്ലി ചിക്കനിൽ സോസ് കൂടിയെന്നാരോപിച്ച് തളിക്കുളം ചിക്ക് സിറ്റി ഹോട്ടൽ ജീവനക്കാരൻ ഷാജഹാനെ (24) മർദ്ദിച്ചു. ഷാജഹാനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സംഘടന ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സെക്രട്ടറി അക്ഷയ എസ്.കൃഷ്ണ, പ്രസിഡന്റ് ആർ.എ.മുഹമ്മദ് എന്നിവർ പറഞ്ഞു.