bindu

തൃശൂർ: കള്ളവോട്ട് ഉൾപ്പെടെ ഏത് കപട മാർഗങ്ങളും തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബി.ജെ.പി ചെയ്യുമെന്നതിന്റെ തെളിവാണ് തൃശൂരിൽ പുറത്തുവരുന്നതെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. തൃശൂരിൽ വ്യാപകമായി കള്ളവോട്ട് ചേർത്തു. സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ കുടുംബവും സഹോദരനും വോട്ട് ചേർത്തു. വീട്ടുടമ അറിയാതെ അതേ വിലാസത്തിൽ വോട്ടുകൾ ചേർത്തതും പുറത്തുവന്നു. വിജയിക്കാനായി ഗൂഢതന്ത്രങ്ങളാണ് നടപ്പാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് പള്ളിയിൽ കീരീടം നൽകിയ സുരേഷ് ഗോപി, ക്രൈസ്‌തവർ വേട്ടയാടപ്പെടുമ്പോൾ മൗനം അവലംബിക്കുകയാണ്. ഇത് ക്രൈസ്തസമൂഹം തിരിച്ചറിയും. ഇത്രമാത്രം വിവാദങ്ങൾ ഉയർന്നിട്ടും അദ്ദേഹം പ്രതികരിക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.