ചേലക്കര: നിയോജക മണ്ഡലത്തിലെ മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര പഴയന്നൂർ എന്നീ പഞ്ചായത്തുകളിലെ വനാതിർത്തികളുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ കാട്ടാന ഇറങ്ങുന്ന പശ്ചാത്തലത്തിൽ ആനയെ തുരത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് പി.ആർ.ടി അംഗങ്ങളെ വിവിധ വാർഡുകളിൽനിന്നും തിരഞ്ഞെടുത്ത് ഏകദിന പരിശീലനം നൽകും. പരിശീലനോദ്ഘാടനം ഇന്ന് രാവിലെ 9ന് ചേലക്കര പഞ്ചായത്ത് ഹാളിൽ യു.ആർ.പ്രദീപ് എം.എൽ.എ നിർവഹിക്കും. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷനാകും. സെന്റർ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ.ആടലരശൻ മുഖ്യാതിഥിയാകും.