പുതുക്കാട് : പെൻഷൻ പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട് സബ് ട്രഷറിയിലേക്ക് മാർച്ചും ധർണയും നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് ടി.ബാലകൃഷ്ണമേനോൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.എം.ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. കെ.വി.രാമകൃഷ്ണൻ, കെ.ഒ. പൊറിഞ്ചു, കെ.സുകുമാരൻ, കെ.സദാനന്ദൻ, കെ.നന്ദകുമാർ, സി.യു.രമണി, ടി.എസ്.സുബ്രഹ്മണ്യൻ, എം.കെ.ബാബു, വർക്കി കുറ്റിയാറ, പി.മനോജ് കുമാർ, ടി.രാജശേഖരൻ, ജോസഫ് ചാക്കേരി, ഫ്രാങ്കോ ജി.മഞ്ഞളി, സി.കെ.ജോസഫ്, വി.ബി.ശോഭന കുമാരി തുടങ്ങിയവർ സംസാരിച്ചു. വരന്തരപ്പിള്ളി, മറ്റത്തൂർ, തൃക്കൂർ, നെന്മണിക്കര, കൊടകര, പുതുക്കാട്, അളഗപ്പ നഗർ പഞ്ചായത്തുകളിലെ പെൻഷനേഴ്‌സ് യൂണിയൻ അംഗങ്ങൾ പങ്കെടുത്തു.