കൊടുങ്ങല്ലൂർ : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് താലൂക്ക് ഓഫീസിലേക്ക് നടത്തിയ ധർണ കേന്ദ്ര സർക്കാർ പെൻഷൻ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി. പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടനാരംഭിക്കുക, പി.എഫ്.ആർ.ഡി എ നിയമം പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, 2022 ജനുവരി ഒന്ന് മുതലുള്ള ഡി.എ കുടിശ്ശിക അനുവദിക്കുക, മെഡിസെപ് പദ്ധതിയുടെ അപാകതകൾ പരിഹരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം വി.കെ.ജോഷി, ബ്ലോക്ക് സെക്രട്ടറി എൻ.എ.എം.അഷറഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.ജെ.റാബ്‌സെന്റ്, എൻ.കെ.തങ്കരാജ്, സി.സി.വത്സല, കെ.കെ.അപ്പുകുട്ടൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.