കൊടുങ്ങല്ലൂർ : ഭരണ രാഷ്ട്രീയ തലപ്പത്ത് ഗുരുദേവ സന്ദേശങ്ങൾ ഉൾക്കൊണ്ട് പോകാൻ കഴിയുന്നവർ ഉണ്ടെങ്കിലേ തുല്യനീതി നടപ്പാകൂവെന്ന് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ പറഞ്ഞു.
എസ്.എൻ.ഡി.പി പാപ്പിനിവട്ടം ശാഖ വിശേഷാൽ പൊതുയോഗവും ജയന്തിയാഘോഷ കമ്മിറ്റി രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ. ശാഖ പ്രസിഡന്റ് പി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവും ശാഖ വരണാധികാരിയുമായ എം.കെ.തിലകൻ ഭരണസമിതി തിരഞ്ഞെടുപ്പ് നിർവഹിച്ചു.
യൂണിയൻ അഡ്: കമ്മിറ്റിയംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി.വിക്രമാദിത്യൻ, ശാഖ സെക്രട്ടറി റിത പ്രദീപ്, കെ.സുഗുണൻ, മീര സുരേഷ്, ടി.എ.ദാസൻ , ഗിരീഷ് എന്നിവർ പ്രസംഗിച്ചു. പി.കെ.രാജേഷ് (പ്രസിഡന്റ്), ടി.എ.ദാസൻ (വൈസ് പ്രസിഡന്റ്), റീത പ്രദീപ് (സെക്രട്ടറി), കെ.സുഗുണൻ (യൂണിയൻ കമ്മിറ്റിഅംഗം) എന്നിവർ ഭാരവാഹികളായും മീര സുരേഷ്, യമുന അമ്മാഞ്ചേരി, ഉഷ സുധാക്ഷൻ, സതി, ഷീജ, പ്രദീപ്, രവി എന്നിവരെ കമ്മിറ്റി അംഗങ്ങളായും അനിൽ, ചന്ദ്രൻ, സീമ ദാസൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. പി.കെ.രാജേഷ് (രക്ഷാധികാരി), ദാസൻ (ചെയർമാൻ), അനിൽ, ലീന (വൈസ് ചെയർമാന്മാർ), റീത പ്രദിപ് ( കൺവീനർ), കാഞ്ചന (ജോ. കൺവീനർ) എന്നിവരടങ്ങുന്ന ജയന്തി ആഘോഷ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.