തൃശൂർ: ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങൾക്ക് അമേരിക്ക കനത്ത ചുങ്കം ഏർപ്പെടുത്തിയത് മൂലം മത്സ്യ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ കൗൺസിൽ യോഗം..കടൽ മണൽ ഖനന പദ്ധതി ഉപേക്ഷിക്കണമെന്നും മത്സ്യ ബന്ധനത്തിനായി കുത്തക കമ്പനികൾക്ക് ലൈസൻസ് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥന ജനറൽ സെക്രട്ടറി ടി.രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ.ടി.ടൈസൺ മാസ്റ്റർ, എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി ആർ.പ്രസാദ് , സംസ്ഥാന സെക്രട്ടറി എലിബത്ത് അസീസി, ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.എസ്.ജയ, ഫെഡറേഷൻ നേതാക്കളായ സോളമൻ വെട്ടുകാട്, കുമ്പളം രാജപ്പൻ, എം.കെ.ഉത്തമൻ, വി.ഒ.ജോണി, ജിതേഷ് കണ്ഠപുരം, കെ.രാജീവൻ, കെ.സി.സതീശൻ, വി.സി.മധു എന്നിവർ പ്രസംഗിച്ചു.