gathakatham

കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള കുപ്പിക്കഴുത്ത് മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വീതി കുറവുള്ള പാതയുടെ നടുക്ക് ഡിവൈഡർ വന്നതാണ് കുരുക്കിന് കാരണമെന്നാണ് ആരോപണം. റോഡ് വീതി കൂട്ടാനും സ്ഥലം ഏറ്റെടുക്കാനും വേണ്ട നടപടികൾ ആയിട്ടുണ്ടെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചെങ്കിലും നടപടി പൂർത്തിയാകുന്നതിന് മുൻപ് ഡിവെെഡർ നിർമ്മിച്ചത് യാത്രക്കാരെ വലയ്ക്കുന്ന നടപടിയായെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടലും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസും പറഞ്ഞു.

പുറ്റേക്കര ബസ് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ ബസ് നിറുത്തിയാൽ പിന്നിലുള്ള വാഹനങ്ങൾക്ക് മറികടന്നു പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞദിവസം ഇൗ ഭാഗത്ത് ഒരു വണ്ടി ടയർ പഞ്ചറായി നിന്നപ്പോൾ പിറകിൽ നിന്ന് വരുന്ന ഒരു വണ്ടിക്കും മറി കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായി.