dd

പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ പൊതുജനങ്ങൾക്കായുള്ള സേവനങ്ങൾ നിറുത്തി കരാർ കമ്പനി. ടോൾ പിരിവ് നിറുത്തിച്ചതിനെതിരെയുള്ള കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ള സേവനങ്ങൾ നിറുത്തിയത്. ആംബുലൻസ് സർവീസ് കൂടാതെ അപകടത്തിൽ പെടുന്ന വാഹനങ്ങൾ നീക്കാനുള്ള ക്രെയിൻ സർവീസ്, റോഡിലെ കുഴികൾ അടയ്ക്കൽ തുടങ്ങിയവയാണ് നിറുത്തിവച്ചത്.