c
c

ചേർപ്പ് : സി.എൻ.എൻ സ്‌കൂളിന് മുന്നിൽ തലമുറകളായി മധുര മിഠായികളും ഉപ്പിലിട്ടതും വിറ്റിരുന്ന ജമീല ഉമ്മ ഇനി ഓർമ്മ. സ്കൂളിന് സമീപം നാരങ്ങ, നെല്ലിക്ക, അരിനെല്ലിക്ക, ലുംബിക്ക, മാങ്ങ, ബബ്‌ളൂസ് നാരങ്ങ, ജാതിക്ക, ചുക്കുണ്ട, മുറുക്ക്, പല്ലൊട്ടി തുടങ്ങിയ മിഠായികളും, നാടൻ നാട്ടു പലഹാരങ്ങളും വിൽപ്പന നടത്തിയിരുന്നതാണ് ജമീല ഉമ്മ. അമ്പത് വർഷത്തോളമായി സ്‌കൂൾ കുട്ടികൾക്ക് മധുര പലഹാരങ്ങളും മറ്റു കായ്ക്കനികളും കുട്ടികൾക്ക് വിതരണം ചെയ്ത ജമീല ഉമ്മയാണ് ഓർമ്മയായത്. വർഷങ്ങൾക്ക് മുന്നേ സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഘടനകളിലെ പൂർവവിദ്യാർത്ഥികളായ സി.എൻ.ഗോവിന്ദൻകുട്ടി, സി.വിജയൻ, രവി, കെ.പി.കൃഷ്ണൻ ഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചതും പൂർവവിദ്യാർത്ഥികൾ ഓർമ്മിക്കുന്നു.