p

തൃശൂർ: ബി.ജെ.പി ഓഫീസിന്റെ പേരിൽ പത്ത് കള്ളവോട്ടുകൾ ചേർത്തതിന്റെ തെളിവുകൾ പുറത്തു വിട്ട് മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ. 42ാം ബൂത്തിൽ ദീൻദയാൽ മന്ദിരമെന്ന വിലാസത്തിലാണ് വോട്ടുകൾ ചേർത്തിട്ടുള്ളത്. വീട്ടു നമ്പർ പോലും നൽകിയിട്ടില്ല.

ഇവരാരും ഇവിടെ സ്ഥിരതാമസക്കാരല്ല. പേരും പിതാവിന്റെ പേരും ബി.ജെ.പി ഓഫീസിന്റെ അഡ്രസുമാണ് വോട്ടർ പട്ടികയിൽ ചേർത്തിരിക്കുന്നത്. ഓഫീസിൽ ആരും താമസിക്കാറില്ല. സ്ഥിരതാമസമുള്ളവർക്ക് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവകാശമുള്ളൂ.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് തിരൂർ സ്വദേശി വി.ഉണ്ണിക്കൃഷ്ണന് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റിന്റെ വീട്ടു വിലാസത്തിലായിരുന്നു വോട്ട്. ഇലക്ഷൻ കമ്മിഷൻ ഈ വോട്ടർ പട്ടിക റദ്ദാക്കണമെന്ന് സുനിൽ കുമാർ ആവശ്യപ്പെട്ടു.