1
1

കയ്പമംഗലം: യു.കെയിലെ മിഡിൽസെസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്.സി സൈക്കോളജി വിത്ത് ക്രിമിനോളജിയിൽ ഉയർന്ന മാർക്കോടെ വിജയിച്ച ശാഖാംഗം പണിക്കശ്ശേരി ശ്യാമിന്റെ മകൾ ഗായത്രി ശ്യാമിന് എസ്.എൻ.ഡി.പി യോഗം എടത്തിരുത്തി ശാഖയുടെയും നോർത്ത് ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉപഹാര സമർപ്പണം നടത്തി. ശാഖാ ഭാരവാഹികളായ അനിരുദ്ധൻ മാരാത്ത്, ഷൈൻ കൊല്ലാറ, ദേവൻ ചെമ്പകശ്ശേരി, പ്രകാശൻ പള്ളിത്തറ, അനിൽ വാലിപ്പറമ്പിൽ, അശോകൻ കാട്ടിക്കുളം, വനിതാ സംഘം ഭാരവാഹികളായ സിന്ധു ജയറാം, ലയ മിത്രൻ എന്നിവർ പങ്കെടുത്തു.