kplm
ഡോ.ചിഞ്ചു ചന്ദ്രൻ

കയ്പമംഗലം: ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിന് പിറകെ എം.ബി.എയും എം.ഫില്ലും നേടിയ ചിഞ്ചു ചന്ദ്രൻ ഡോക്ടറേറ്റും സ്വന്തമാക്കി, ഗ്രാമത്തിന്റെ അഭിമാനമായി. മൂന്നുപീടിക ബീച്ച് റോഡ് മര്യാദമൂല ഓണപറമ്പ് റോഡിൽ ശാർക്കര ചന്ദ്രന്റെ മകളാണ് ചിഞ്ചു ചന്ദ്രൻ. കൊച്ചിൻ സർവകലാശാലയിൽ നിന്നും കൊമേഴ്‌സിലാണ് പി.എച്ച്.ഡി സ്വന്തമാക്കിയത്. ഡോ.എസ്.രജിത കുമാറായിരുന്നു ഗൈഡ്. കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ ചിഞ്ചുവിന്റെ ഭർത്താവ് പണിക്കശ്ശേരി സബിൻ മുകുന്ദപുരം താലൂക്ക് എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് വിഭാഗം ഉദ്യോഗസ്ഥനാണ്. അമ്മ : സിന്ധു. മകൾ: വരദ പി.സബിൻ. മതിലകം സെന്റ് ജോസഫ് സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.