കൊടുങ്ങല്ലൂർ : മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തിന്റെ അനന്തസാദ്ധ്യതകൾ തുറന്നിട്ട് വിവിധ മേഖലകളിൽ പി.പി.പി മോഡൽ നിക്ഷേപം ക്ഷണിക്കുന്നതിന്റെ ഭാഗമായി മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. പദ്ധതിയുടെ കീഴിൽ വരുന്ന അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ച്, കൊടുങ്ങല്ലൂർ കോട്ടപ്പുറം വാട്ടർ ഫ്രണ്ട്, മതിലകം ബംഗ്ലാക്കടവ്, തിരുവഞ്ചിക്കുളം കനാൽ ഹൗസ്, പറവൂർ വാട്ടർ ഫ്രണ്ട്, ചേന്ദമംഗലം കോട്ടയിൽ കോവിലകം തുടങ്ങി വിവിധ ഇടങ്ങൾ സ്വകാര്യ സംരംഭകരുമായി ചേർന്ന് വികസിപ്പിക്കാനാണ് നീക്കം.
ഇവിടങ്ങളിൽ ബോട്ടിംഗ്, റെസ്റ്റോറന്റുകൾ, ഫുഡ് കിയോസ്‌കുകൾ, അഡ്വഞ്ചർ വാട്ടർ സ്‌പോർട്‌സ്, ഡോർമിറ്ററി സംവിധാനങ്ങൾ, ഇവന്റ് മാർക്കറ്റിംഗ്, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് നിക്ഷേപകരെ ക്ഷണിച്ചുള്ള യോഗം നടന്നത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, ഗൾഫ് മേഖലയിൽ നിന്നുമായി തൊണ്ണൂറിൽ അധികം നിക്ഷേപകരാണ് പങ്കെടുത്തത്. പൈതൃക നവീകരണ സംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം തന്നെ ടൂറിസം മേഖലയ്ക്ക് കൂടി പ്രാധാന്യം കൊടുത്തുള്ള പത്തിലധികം പദ്ധതികളാണ് നിക്ഷേപകർക്ക് മുൻപിൽ മുസിരിസ് പൈതൃക പദ്ധതി സമർപ്പിച്ചത്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതനായിരുന്നു.
സ്വകാര്യർ നിർമ്മിക്കുക
ബോട്ടിംഗ്, റെസ്റ്റോറന്റുകൾ
ഫുഡ് കിയോസ്‌കുകൾ
അഡ്വഞ്ചർ വാട്ടർ സ്‌പോർട്‌സ്
ഇൻവെസ്റ്റേഴ്സ് മീറ്റിൽ
പങ്കെടുത്ത നിക്ഷേപകർ 90ൽ അധികം
അവതരിപ്പിച്ച പദ്ധതികൾ 10ൽ അധികം
പി.പി.പി മോഡൽ സ്വകാര്യ നിക്ഷേപങ്ങൾ സ്വീകരിക്കും. ഈ പദ്ധതികളിൽ നിശ്ചിതശതമാനം തൊഴിലുകൾ പ്രാദേശിക അടിസ്ഥാനത്തിലുള്ള ജനവിഭാഗങ്ങൾക്ക് ഉറപ്പുവരുത്തും. ഇതിലൂടെ ലഭിക്കുന്ന വരുമാനം പ്രാദേശിക സാമ്പത്തിക സുസ്ഥിര വികസനത്തിന് ഉപയുക്തമാക്കുന്ന രീതിയിലാണ് മുസിരിസ് പൈതൃക പദ്ധതി നിക്ഷേപങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കി മുന്നോട്ടുപോകുന്നത്.
ഷാരോൺ വീട്ടിൽ
മാനേജിംഗ് ഡയറക്ടർ
മുസിരിസ് പൈതൃക പദ്ധതി