ചാവക്കാട്: കേരള സർവകലാശാലയിൽ നിന്നും ബയോടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.അമൃതയെ ചാവക്കാട് പുന്ന പബ്ലിക്ക് ലൈബ്രറി അനുമോദിച്ചു. അമൃതയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് പി.കെ.അബൂബക്കർ ഹാജി പൊന്നാട ചാർത്തി. ക്ഷീരകർഷകരായ പണ്ടിരിക്കൽ രവീന്ദ്രൻ-ചാന്ദ്‌നി ദമ്പതികളുടെ മകളാണ് ഡോ.അമൃത. എം.ബി.സുധീർ, ഷാഹിദ മുഹമ്മദ്, ടി.ജെ.പ്രമോദ്, പി.കെ.ഷെക്കീർ, വി.പി.മുഹമ്മദ് ബഷീർ, ഉമ്മർ കരിപ്പായിൽ, സി.കെ.ബാലകൃഷ്ണൻ, എം.ടി.ബാബു എന്നിവർ സംസാരിച്ചു.