photo

പാവറട്ടി : കൂനംമ്മൂച്ചി സത്സംഗ് ഗുരുശ്രേഷ്ഠ പുരസ്‌കാരം 2025 വെങ്കിടങ്ങ് സ്വദേശി കെ.ആർ .ജാർജ് മാസ്റ്റർക്ക് സമ്മാനിക്കും. 18ന് ഉച്ചതിരിഞ്ഞ് അഞ്ചിന് ജോർജ് മാസ്റ്ററുടെ വസതിയിൽ നടക്കുന്ന ചടങ്ങിൽ വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ ഉപഹാരം സമർപ്പിക്കും. സത്സംഗ് ചെയർമാൻ പി.ജെ.സ്റ്റൈജു അദ്ധ്യക്ഷനാകും. പാവറട്ടി പ്രസ് ഫോറം സെക്രട്ടറി ബിജോയ് പെരുമാട്ടിൽ, ഗുരുവായൂർ ചുമർചിത്രം പഠനകേന്ദ്ര പ്രിൻസിപ്പൽ എം.നളിൻ ബാബു, സാംസ്‌കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി എന്നിവർ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ജോമി ജോൺസൺ അറിയിച്ചു.