biju

കൊടുങ്ങല്ലൂർ : കാട്ടൂർ പൊലീസ് ഇൻസ്‌പെക്ടർ ഇ.ആർ.ബൈജുവിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പെരിഞ്ഞനം മൂന്നുപീടിക സ്വദേശിയാണ്. 2015ൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ എസ്.ഐയായി സേവനമാരംഭിച്ച ഇദ്ദേഹം അന്തിക്കാട്, വലപ്പാട്, കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷനിലും കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2021ൽ കണ്ണൂർ ന്യൂമാഹി സ്റ്റേഷനിലാണ് സി.ഐയായി പ്രൊമോഷൻ ലഭിച്ചത്. തുടർന്ന് 2022ൽ കൊടുങ്ങല്ലൂർ സി.ഐയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കാട്ടൂർ പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒയാണ്. കുറ്റാന്വേഷണത്തിലും മറ്റും പുലർത്തിയ മികച്ച പ്രകടനമാണ് അവാർഡിനർഹനാക്കിയത്. മൂന്നുപീടിക ഏറാട്ട് രാഘവൻ - ലീലാവതി ദമ്പതികളുടെ മകനാണ് ബൈജു. ഭാര്യ: മിനു. മക്കൾ: നിരഞ്ജന, നമിത്ത്.