photo

പാവറട്ടി : ചാവക്കാട്-ഏനാമാവ് റോഡിൽ മുല്ലശ്ശേരി ബ്ലോക്ക് സെന്ററിന് സമീപത്തെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂക്ഷമാണിവിടെ. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ ഇതിലൂടെ പോകുമ്പോൾ റോഡിലെ വെള്ളം തെറിപ്പിക്കുകയും വാഹന യാത്രക്കാർ തമ്മിൽ തർക്കവും പതിവാണ്. റോഡിനോട് ചേർന്ന് കെ.എസ്.ഇ.ബി ട്രാൻസ്‌ഫോമറുള്ളത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. സമീപത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലുള്ള തൊഴിലാളികൾക്ക് വെള്ളം തെറിപ്പിക്കുന്നത് മൂലം ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി കെ.ജി.സനിൽ പറഞ്ഞു.