ഇരിങ്ങാലക്കുട: പായമ്മൽ ശത്രുഘ്‌നസ്വാമി ക്ഷേത്രം ദേവസ്വത്തിന്റെയും സേവാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് ആദരച്ചടങ്ങ് നടക്കും. നാലമ്പല തീർത്ഥാടനം വിജയപ്രദമാക്കുന്നതിന് സഹകരിച്ച വ്യക്തികളെയും വിവിധ വകുപ്പ് മേധാവികളെയും മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഉന്നതവിജയം കൈവരിച്ച ഡോ. വാണി ഉണ്ണിക്കൃഷ്ണൻ , ഡോ.രേഷ്മ വേണു, എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ വൈഷ്ണവ് വിജേഷ്, അമിത് കൃഷ്ണ ഷൈജു എന്നിവരെയും ചടങ്ങിൽ ആദരിക്കും. മന്ത്രി ഡോ. ആർ. ബിന്ദു ഉപഹാര സമർപ്പണം നടത്തും.