തൃശൂർ: ആൾ ബുട്ടിക് ഓണേഴ്‌സ് അസോസിയേഷൻ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബുട്ടിക് ഫെസ്റ്റ് 2025 ജോയ്‌സ് പാലസിൽ 17 ന് നടക്കും. രാവിലെ 10 ന് അസോസിയേഷൻ പ്രസിഡന്റ് മെജോ മാറോക്കി ഉദ്ഘാടനം ചെയ്യും. ബുട്ടിക് മേഖലയെ പ്രോത്സാഹിപ്പിക്കുക, പുതിയ വിപണന സാധ്യതകൾ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടക്കുന്ന ഫെസ്റ്റിൽ വസ്ത്രങ്ങൾ, സ്വർണം ഡയമണ്ട് ആഭരങ്ങൾ, വാടകയ്ക്ക് എടുക്കാവുന്ന അലങ്കാരങ്ങൾ, ഹോം ഡെക്കർ ഉത്പന്നങ്ങൾ, ഫുഡ് സ്റ്റാൾ തുടങ്ങി 50 ഓളം സ്റ്റാളുകൾ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ മെജോ മറോക്കി, അജു കെ. തോമസ്, ഹണി സച്ചിൻ, സി.ജി. റോയ്, മിജി അനിൽ എന്നിവർ പങ്കെടുത്തു.