പാവറട്ടി : മുല്ലശ്ശേരി എസ്.എൻ.ഡി.പി ശാഖയിൽ സ്വതന്ത്ര ദിനം ആഘോഷിച്ചു. പ്രസിഡന്റ് ശ്രീനിവാസൻ തോട്ടപ്പിള്ളി പതാക ഉയർത്തി. ചന്ദ്രൻ കൊടുക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ശാഖാ വൈസ് പ്രസിഡന്റ് ബാബുരാജ് പെറ്റെക്കാട്ട്, എക്‌സിക്യുട്ടീവ് അംഗം അനന്തൻ പാണ്ട്യത്ത്, ശ്രീധരൻ കരിയക്കോട്ട്, സെക്രട്ടറി സന്തോഷ് അരിയക്കര എന്നിവർ സംസാരിച്ചു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു.