തൃപ്രയാർ: നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാക ഉയർത്തി മധുരം വിതരണം ചെയ്തു. വി.ആർ.വിജയൻ, പി.എം.സിദ്ധിക്ക്, നൗഷാദ് ആറ്റുപറമ്പത്ത്, പി.വിനു, എ.എൻ.സിദ്ധപ്രസാദ്, വി.ഡി.സന്ദീപ്, സി.എസ്.മണികണ്ഠൻ, ടി.വി.ഷൈൻ എന്നിവർ സംസാരിച്ചു. നാട്ടികയിലെ 15 വാർഡുകളിലും വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തി. തൃപ്രയാർ ലയൺസ് ക്‌ളബ്ബ് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വി.പി.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. എ.എ.ആന്റണി, ശ്യാം പത്തായക്കാട്ടിൽ, എൻ.എം.സുരേഷ്, പ്രതാപൻ കളത്തിൽ, പി.മാധവ മേനോൻ, കെ.എസ്.സുധീർ, കെ.എൻ.വേണുഗോപാൽ എന്നിവർ സംസാരിച്ചു. നാട്ടിക ശ്രീനാരായണ റിക്രിയേഷൻ ക്‌ളബ്ബിന്റെ നേതൃത്വത്തിൽ ശ്രീനാരായണ മന്ദിരാങ്കണത്തിൽ പ്രസിഡന്റ് ഷിറാസ് പതാക ഉയർത്തി. പ്രേമചന്ദ്രൻ വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. ചേർക്കര ബ്രദേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്‌ളബ്ബിന്റെ നേതൃത്വത്തിൽ മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഇയ്യാനി ഞായക്കാട്ട് തിലകൻ ദേശീയ പതാക ഉയർത്തി. തുടർന്ന് പായസ വിതരണം നടന്നു.