c
c

ചേർപ്പ് : പത്ത് വർഷം പ്രവർത്തനരഹിതമായ ശേഷം പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരി ജവഹർ തിയേറ്റേഴ്‌സ് വീണ്ടും പുനർജനിക്കുന്നു. 1962ൽ രൂപം കൊണ്ട തിയേറ്റേഴ്‌സ് ഒരു കാലഘട്ടത്തിൽ നാടക സിനിമാ പ്രദർശനങ്ങളും അവതരണവും, കലാ പ്രവർത്തനങ്ങളും, കൊണ്ട് നാട്ടിലെ കലാകാരന്മാരെ കലാസപര്യ ഉയർത്തുന്നതിൽ പ്രധാന ഇടമായി മാറി. നാശത്തിൽ കിടന്നിരുന്ന തിയേറ്റർ കെട്ടിടം നാട്ടുകാരും കലാപ്രേമികളും ചേർന്ന് ഫർണീച്ചർ പെയിന്റിംഗ് പണികൾ ചെയ്ത് വൃത്തിയാക്കി.

സ്വാതന്ത്ര്യദിനമായ ഇന്നലെ പ്രദേശത്തെ വനിതകളും കുട്ടികളുമടക്കം എത്തിച്ചേർന്ന തിയേറ്ററിന് മുന്നിൽ ദേശീയ പതാക ഉയർത്തൽ ,മധുരപലഹാര വിതരണം എന്നിവയുണ്ടായിരുന്നു. ഭാരവാഹികളായ കെ.വി.വിജിത്ത്, ബിജോയ് പെരുമ്പിള്ളിശേരി, ദിനേശ് തെക്കത്ത്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പ്രവർത്തനം നടക്കുന്നത്. ജവഹർ തിയേറ്റർ ശോചനീയമായി അടഞ്ഞുകിടക്കുന്നതിനെ കുറിച്ച് കേരളകൗമുദി മുൻപ് വാർത്ത നൽകിയിരുന്നു. തിയേറ്ററിന് തുടക്കം കുറിച്ച കാലത്തെ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.