sn-trust

തൃപ്രയാർ: ചുലൂർ യോഗിനിമാതാ ബാലികാസദനത്തിലെ മകൾ അശ്വതിയുടെ വിവാഹത്തിന് സ്‌നേഹ സമ്മാനവുമായി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ്. വിദ്യാർത്ഥികളും കോർഡിനേറ്റർ ശലഭ ജ്യോതിഷും ചേർന്ന് വധുവിന് ഉടുക്കാനുള്ള സാരികൾ കൈമാറി മധുര പലഹാരങ്ങളും വിതരണം ചെയ്തു. യോഗിനിമാതാ ബാലിക സദനത്തിലെ എഴാമത്തെ വിവാഹമാണ് നടക്കുന്നത്.

മുഴുവൻ വിവാഹത്തിനും നാട്ടിക എസ്.എൻ ട്രസ്റ്റ് എൻ.എസ്.എസ് യൂണിറ്റ് സഹായം നൽകി. യോഗിനിമാതാ ബാലികസദനം ഭാരവാഹികളായ എ.പി.സദാനന്ദൻ, എൻ.എസ്.സജീവ് , എം.ഡി.സുനിൽകുമാർ, കെ.എസ്.തിലകൻ, വിദ്യാത്ഥികളായ മുഹമ്മദ് റയാൻ, ജന്ന ഫാത്തിമ, അതുൽ, കൃഷ്ണ, ആരവ് രഞ്ജി, ആദി കൃഷ്ണ, ദേവ പ്രയാഗ് എന്നിവർ പങ്കെടുത്തു. 18 ന് ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹം. അശ്വതിയെ സുജിത്ത് താലി ചാർത്തും. യോഗിനി മാതാ ബാലികാസദനത്തിൽ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.