തൃശൂർ: ബി.ജെ.പി ജില്ലാ കാര്യാലയമായ നമോ ഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ദേശീയ പതാക ഉയർത്തി. രാജ്യത്തെ വികസന പാതയിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിൽ നാം കൂടെ നിൽക്കണമെന്നും രാജ്യം വികസനത്തിന്റെ പാതയിലാണെന്നും എം.ടി. രമേശ് പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി ശ്രീധരൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. മേഖല ജനറൽ സെക്രട്ടറി സേവ്യൻ പള്ളത്ത്, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, മുരളി കൊളങ്ങാട്ട്, വിൻഷി അരുൺകുമാർ, അബിൻസ് ചിറ്റിലപിള്ളി എന്നിവർ നേതൃത്വം നൽകി.