എരുമപ്പെട്ടി : ആദരം 2025 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ അദ്ധ്യക്ഷനായി. എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ജൂലിയ, യുണൈറ്റഡ് നേഷൻസ് റീജ്യണൽ റിസർച്ച് ഫെല്ലോഷിപ്പ് നേടിയ ദേവാംഗന, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൽ.എസ്.എസ്, യു.എസ്.എസ്, സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ തുടങ്ങിയവരെയാണ് ആദരിച്ചത്. ബിന്ദു ഗിരീഷ്, ഷീജ സുരേഷ്, സുമന സുഗതൻ, എം.കെ.ജോസ്, ഇ.എസ്.സുരേഷ്, സ്വപ്ന പ്രദീപ്, പി.എം.സജി, എൻ.പി.അജയൻ, സുധീഷ് പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.