school
രാസ ലഹരിക്കെതിരെ ചാലക്കുടി കാർമ്മൽ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചിത്രങ്ങൾ

ചാലക്കുടി: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാസലഹരിക്കെതിരെ വിദ്യാർത്ഥികളുടെ വർണ ലഹരിയൊരുക്കി നഗരസഭയും എക്്‌സൈസ് വകുപ്പും. വനിതാ ഐ.ടി.ഐയിൽ നടന്ന നിറപ്പകിട്ടാർന്ന ചടങ്ങിൽ കാർമൽ സ്‌കൂൾ മുഖ്യസാരഥ്യം വഹിച്ചു. മുന്നു മുതൽ എൺപത് വയസുവരെ നിരവധി പേർ കളറിംഗ് മത്സരത്തിൽ പങ്കാളികളായി. ലഹരിക്കെതിരെയുള്ള ചിത്രങ്ങൾ തയ്യാറാക്കലായിരുന്നു മത്സരത്തിൽ. ഇതിന്റെ ചിത്രവും അനുബന്ധ സാമഗ്രികളും നൽകിയത് കാർമൽ സ്‌കൂളായിരുന്നു. ലഹരിമുക്ത സന്ദേശം സ്വയം ബോദ്ധ്യപ്പെടലും അന്യരെ ധരിപ്പിക്കലുമായിരുന്നു ചടങ്ങിന്റെ ലക്ഷ്യം. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിൽ ബിന്ദു ശശികുമാർ അദ്ധ്യക്ഷയായി.
ചാലക്കുടി എക്‌സൈസ് ഇൻസ്‌പെക്ടർ സി.യു.ഹരീഷ് മുഖ്യാതിഥിയായി. കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോസ് താണിക്കൽ സന്ദേശം നൽകി. വനിത ഐ.ടി.ഐയിലെ എൻ.എസ്.എസ്. ഓഫീസർ ദീപ, ജോസ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ രാജു എന്നിവർ പ്രസംഗിച്ചു.