flag

ചാലക്കുടി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നഗരസഭാ കാര്യാലയത്തിൽ ചെയർമാൻ ഷിബു വാലപ്പൻ പതാക ഉയർത്തി. ക്രസന്റ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളുടെ ബാന്റ് വാദ്യത്തോടെ ആരംഭിച്ച ചടങ്ങിൽ കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സ്‌കിറ്റും ഫ്‌ളാഷ് മോബും അവതരിപ്പിച്ചു. തച്ചുടപ്പറമ്പ് പുലരി റസിഡന്റ്‌സ് അസോസിയേഷൻ സ്വാതന്ത്ര്യദിന സന്ദേശ പരിപാടിയും ഒരുക്കി. വൈസ് ചെയർപേഴ്‌സൺ സി.ശ്രീദേവി, പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.ബിജു ചിറയത്ത്, ദീപു ദിനേശ് തുടങ്ങിയവർ സന്ദേശം നൽകി.