തൃശൂർ: വനിതാ ശിശുവികസന വകുപ്പ്, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, മിഷൻ ശക്തിക്ക് കീഴിലുള്ള 'സങ്കൽപ്പ്: ഹബ് ഫോർ എംപവർമെന്റ് ഒഫ് വിമൺ' എന്നിവയുടെ ആഭിമുഖ്യത്തിൽ, തൃശൂർ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഡ്യൂക്കേഷൻ (ഐ.എ.എസ്.ഇ) കോളേജിൽ സാമ്പത്തിക സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി.ഹാപ്പി ഉദ്ഘാടനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ഇ.കെ.അജയ്, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ എ.പി.സണ്ണി എന്നിവർ സംസാരിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.ഡി.വിൻസെന്റ്, സ്‌പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി ബി.എസ്.സുജിത്, ബി.എഡ് ഒന്നാം വർഷ വിദ്യാർത്ഥി നിജേഷ്, ബി.എഡ് സോഷ്യൽ സയൻസ് വിദ്യാർത്ഥിനി സ്‌നേഹ എന്നിവർ സംസാരിച്ചു.