തൃശൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ടെക്‌നിക്കൽ എസ്.എസ്.എൽ.സി പരീക്ഷാ വിജയികൾക്ക് ദേശീയ അദ്ധ്യാപക ഫെഡറേഷൻ നൽകുന്ന കാഷ് അവാർഡ്, സർട്ടിഫിക്കറ്റ് വിതരണം ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.പി.ബിന്ദു അദ്ധ്യക്ഷയായി. തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ മാർത്തോമ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റിൻസ് പി.സെബാസ്റ്റ്യൻ, പൂങ്കുന്നം ഗവ. എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.രതി, എം.വസന്തരാജൻ എന്നിവർ സംസാരിച്ചു. പി.ബി.സുജിതകുമാരി, കെ.മനോജ്. പി.ബി.സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.