മാള: കുഴൂരിൽ ട്വന്റി 20യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ക്ഷീരകർഷക സംഗമവും കലാകാരൻമാരെ ആദരിക്കലും സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു മേലെടം അദ്ധ്യക്ഷനായി. സേവിയർ പോൾ മുഖ്യപ്രഭാഷണം നടത്തി. ക്ഷീര കർഷകരുടെ പ്രശ്നങ്ങൾക്ക് ഭരണകൂടം പരിഹാരം കാണണമെന്നും പാർട്ടി എപ്പോഴും കർഷകർക്ക് കൈത്താങ്ങാവുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ് പറഞ്ഞു. കർഷകർക്ക് അഞ്ച് കിലോ തീറ്റയും വിതരണം ചെയ്തു. ഫിലി മാത്യു, രാജേഷ് മാള, ജോയ് ചേരിയക്കര, ലിസി ഡേവിസ്, ജാക്സൺ, സണ്ണി പള്ളിപ്പാടൻ, സുകു എന്നിവർ പ്രസംഗിച്ചു.