ചാലക്കുടി: കഴിഞ്ഞ ദിവസം പെയ്ത കനത്തമഴ 2018 ലെ മഹാപ്രളയത്തിന്റെ നടക്കുന്ന ഓർമ്മകളിലൂടെ കൊണ്ടുപോയെങ്കിലും ദുരിതം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. പ്രളയ ദിനങ്ങളുടെ സമാനമായിരുന്നു വെള്ളിയാഴ്ചയിലെ മഴ. ഇതോടെ പൊരിങ്ങൽക്കുത്ത് ഡാമിന്റെ എമർജൻസി ഗേറ്റുകൾ രണ്ടും കേരള ഷോളയാറിലെ സ്പിൽവേ ഷട്ടറുകളും തുറന്നു. വെള്ളം കുത്തിയൊഴുകുമ്പോൾ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ്് 5.76 മീറ്ററിലെത്തി. ഇത് ആറ് മീറ്റർ കടന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. ഇതിനുള്ള എല്ലാ സാദ്ധ്യതയും നാട്ടുകാരെ വീണ്ടും പ്രളയ ഭീതിയിലാക്കി. എന്നാൽ ഇടവിട്ട് പെയ്ത മഴ ഭീതി കുറച്ചു. ഇതിനിടെ പുത്തൻവേലിക്കരയിലെ കണക്കൻ കടവ് ബണ്ടിന്റെ എല്ലാ ഷട്ടറുകൾ ഉയർത്തിയത്് ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിന് ആക്കംകൂട്ടി. എറണാകുളം ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസവും മഴ വിട്ടുനിന്നതും ചാലക്കുടിക്ക് ആശ്വാസമായി. ഇത് അഞ്ചാം തവണയാണ് ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്കമുണ്ടായത്. ജൂൺ 26 ന് ആയിരുന്നു ഏറ്റവും കൂടുതൽ. 7.50 മീറ്ററിൽ വെള്ളം എത്തിയ ദിനങ്ങൾ പ്രളയ ഭീതി ഉയർത്തിയിരുന്നു.
ചാലക്കുടിപ്പുയിലെ കൂടിയ ജലനിരപ്പ്
മെയ് 30........ 5.60 മീറ്റർ
ജൂൺ 26......... 7.60 മീറ്റർ
ജൂലൈ 26... 3.50 മീറ്റർ
ആഗസ്റ്റ് 04... 5.45 മീറ്റർ
ആഗസ്റ്റ് 16..... 5.76 മീറ്റർ
അപകട സൂചന
മുന്നറിയിപ്പ്് അളവ്........ 7.10 മീറ്റർ
അപകട അളവ്..................8.10 മീറ്റർ
2018 പ്രളയത്തിൽ.............. 10.50 മീറ്റർ