karshaka

തൃശൂർ: കർഷക ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും. രാവിലെ 8.30ന് തൃശൂർ തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് കേര പദ്ധതി എന്ന വിഷയത്തിൽ കർഷക സെമിനാർ നടക്കും. രാവിലെ 11ന് കർഷക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ചടങ്ങിന് കൃഷിമന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. റവന്യൂ മന്ത്രി പി.രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു, മേയർ എം.കെ.വർഗീസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.