strike

ചാലക്കുടി: ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയ്ക്കും രൂക്ഷമായ ഗതാഗതക്കുരുക്കിനുമെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. മുരിങ്ങൂർ അടിപ്പാതയിൽ നടന്ന സമരം സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി എം.വി.ഗംഗാധരൻ അദ്ധ്യക്ഷനായി. വി.ജെ.ജോജി, എം.എസ്.സുനിത, പി.സി.ബിജു, പ്രിൻസി ഡേവിസ്, ഡെന്നീസ് ആന്റണി, പോളി ഡേവിസ്, ജോർജ് ഐനിക്കൽ, ജോസ് പൈനാടത്ത്, പി.പി.ബാബു എന്നിവർ പ്രസംഗിച്ചു.