ആളൂർ: ആളൂർ പഞ്ചായത്തിലെ 20ാം വാർഡിൽ 124ാം നമ്പർ ത്രീജി മോഡൽ അങ്കണവാടി മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക കണ്ടെത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം
പി.കെ.ഡേവിസ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് രതി സുരേഷ്, ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, ഷൈനി തിലകൻ, ദിപിൻ പാപ്പച്ചൻ, സന്ധ്യ നൈസൻ, ജുമൈല സഗീർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷത്തോളം അങ്കണവാടി പ്രവർത്തനത്തിന് സൗജന്യമായി വീടൊരുക്കിയ രജനീഷിനെ ചടങ്ങിൽ ആദരിച്ചു.