road

തൃശൂർ: 21 വർഷം മുൻപ് ആരംഭിച്ച അയ്യന്തോൾ മോഡൽ റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് അയ്യന്തോൾ
ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. അയ്യന്തോൾ നിർമല സ്‌കൂൾ മുതൽ പുഴയ്ക്കൽപ്പാടം ജംഗ്ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരമാണ് ഇനിയും പൂർത്തിയാകാനുള്ളത്. പുതിയ മാസ്റ്റർ പ്ലാനിൽ 25 മീറ്റർ വീതിയിൽ റോഡ് പണിയണമെന്ന തീരുമാനം വന്നതുമൂലം സ്ഥലം അളക്കലും, കല്ലിടലും മറ്റും പുനരാരംഭിക്കേണ്ട അവസ്ഥയാണ്. ജെയിംസ് മുട്ടിക്കൽ അദ്ധ്യക്ഷനായി. ഭാസ്‌കരൻ കെ.വടക്കേതിൽ, വിനോദ് കുറുവത്ത്. പി.എസ്.നാരായണൻകുട്ടി, പ്രൊഫ. രാജു ജോൺ, എം.രഘു നന്ദനൻ, ജോജു എം.ലാസർ, എം.വേണുഗോപാലൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.