ചാലക്കുടി: എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ചാലക്കുടി പുഴമ്പാലത്തിനു സമീപം സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി. ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി ചടങ്ങിൽ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർമാരായ അനിൽ തോട്ടവീഥി, പി.ആർ.മോഹനൻ, ടി.വി.ഭഗി, വനിതാസംഘം സെക്രട്ടറി അജിത നാരായണൻ, ജോ. സെക്രട്ടറി ലത ബാലൻ, യൂത്ത് യൂണിയൻ സെക്രട്ടറി പി.സി.മനോജ് എന്നിവർ സംസാരിച്ചു. യൂണിയൻ പരിധിയിലെ 64 ശാഖകളിലും പതാക ഉയർത്തൽ നടന്നു.