മേലഡൂർ: ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് മേലഡൂർ ശാഖയിലെ പതാക ദിനം മാള യൂണിയൻ പ്രസിഡന്റ് പി.കെ.സാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ബി.രാജേഷ് പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് കെ.ബി.രാജേഷ് അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി രവി പൊക്കണ്ടാൻ, കെ.കെ.സുബ്രഹ്മണ്യൻ, കെ.ആർ.മനോജ്, ഡോ.ഷിബു പണ്ടാല, സന്ധ്യ ബാബു, സജിനി ആശോകൻ എന്നിവർ പ്രസംഗിച്ചു.