അന്നമനട : പാലുപ്പുഴ ചേന്ദാപുരം വാമനക്ഷേത്രത്തിലെ രാമായണ മാസാചരണം മേൽശാന്തിമാരായ അഡ്വ.ഒ.ഡി.ബാലചന്ദ്രൻ, ശ്രീഹരി ബാലചന്ദ്രൻ എന്നിവരുടെ കാർമ്മികത്വത്തിൽ ഭഗവതി സേവയോടെ സമാപിച്ചു. പാരായണത്തിൽ പങ്കെടുത്തവർക്ക് പുരസ്‌കാരം നൽകി. രക്ഷാധികാരി മനോഹരൻ മാസ്റ്റർ, പ്രസിഡന്റ് ഉണ്ണിക്കൃഷ്ണവാര്യർ, ചാറ്റർജി, ഷാബു, ഷാജി, അനില, ലലന, പദ്മാവതി, മധു, മാധവൻ എന്നിവർ നേതൃത്വം നൽകി.