പുതുക്കാട് : താലൂക്കാശുപത്രിയിൽ എർപ്പെടുത്തിയ അൾട്രാസൗണ്ട് സ്‌കാനിംഗ് പ്രവർത്തനോദ്ഘാടനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ അദ്ധ്യക്ഷനായി. ഇ.കെ.സദാശിവൻ, അഡ്വ. അൽജോ പുളിക്കൻ, ഡോ. എൻ.രാധിക, ബിന്ദു ഷാജി, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു. ആഴ്ചയിൽ രണ്ടു ദിവസം റേഡിയോളജിസ്റ്റിന്റെ സേവനം ഇവിടെ ലഭ്യമാകും.